പൊന്നാനി : കേന്ദ്രസർക്കാരിന്റെ സ്വച്ഛത കാമ്പയിന്റെ ഭാഗമായി സമുദ്രോൽപ്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെയും നെറ്റ് ഫിഷിന്റെയും നേതൃത്വത്തിൽ ഫിഷിങ് ഹാർബർ ശുചീകരിച്ചു.
നഗരസഭ, ഹാർബർ മാനേജ്മെന്റ് സൊസൈറ്റി, ഫിഷറീസ് വകുപ്പ്, ഹാർബർ എൻജിനിയറിങ് വകുപ്പ്, എം.ഇ.എസ്. കോളേജ് എൻ.എസ്.എസ്. യൂണിറ്റ്, കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പോലീസ്, അഗ്നിരക്ഷാസേന, ബോട്ട് ഓണേഴ്സ് എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടന്നത്. ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ നഗരസഭാ ഹരിതകർമസേന ഏറ്റെടുത്തു.
ഫിഷറീസ് ഡി.ഡി. പി.കെ. രഞ്ജിനി ശുചീകരണം ഉദ്ഘാടനം ചെയ്തു. ഡോ. ജോയ്സ് വി. തോമസ് അധ്യഷത വഹിച്ചു. എൻ.കെ. സന്തോഷ്, സി.പി. ഷാനിസ്, അനിൽകുമാർ, പി. ബാബു, കെ.എ. അബ്ദുറഹിം, എ.കെ. സജാദ്, പി. സക്കീർ എന്നിവർ പ്രസംഗിച്ചു.