പൊന്നാനി : മേഖലയിൽ വ്യാപകമായി നടക്കുന്ന മയക്കുമരുന്ന് വിൽപ്പനയ്‌ക്കെതിരേ എക്‌സൈസ് ജാഗ്രത പുലർത്തണമെന്ന് കെ. കരുണാകരൻ സ്റ്റഡി സെന്റർ ആവശ്യപ്പെട്ടു.
നഗരസഭാ പ്രദേശങ്ങളിലെ പ്രധാന സ്ഥലങ്ങളിൽ വ്യാപകമായ രീതിയിൽ കഞ്ചാവ് അടക്കമുള്ള മയക്കുമരുന്ന് ഉപയോഗം വർധിക്കുന്നുണ്ടെന്നും എക്‌സൈസ് വകുപ്പിന്റെ അനാസ്ഥയാണ് ഇതിനു കാരണമെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി.
മയക്കുമരുന്ന് വിൽപ്പന തടയുന്നതിന് എക്‌സൈസ് വകുപ്പ് ജാഗ്രത കാണിക്കണമെന്നാവശ്യപ്പെട്ട് കെ. കരുണാകരൻ സ്റ്റഡി സെൻറർ പൊന്നാനി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി എക്‌സൈസ് സർക്കിൾ ഓഫീസർക്ക് പരാതി നൽകി.
സ്റ്റഡി സെൻറർ പൊന്നാനി നിയോജകമണ്ഡലം പ്രസിഡന്റ് എ. പവിത്രകുമാർ, ജെ.പി. വേലായുധൻ, എം. രാമനാഥൻ, എം. അബ്ദുല്ലത്തീഫ്, സി. ജാഫർ, യു. മുഹമ്മദ് കുട്ടി, ബക്കർ മൂസ, കെ. അബ്ദുൽ അസീസ് എന്നിവർ നേതൃത്വം നൽകി.