Breaking
Thu. Jul 2nd, 2026

എടപ്പാൾ : നടുവട്ടം അത്താണി റോഡിൽ സ്ഥാപിക്കുന്ന മാലിന്യ പ്ലാന്റ് വിഷയത്തിൽ അടിയന്തര പ്രത്യേക ഗ്രാമസഭ വിളിക്കണമെന്ന് ജനകീയ സമര സമിതി ആവശ്യപ്പെട്ടു. പ്രദേശവാസികളുടെ സ്വൈര ജീവിതം തകരാറിലാക്കാനും കുടിവെള്ളംവരെ മലിനമാക്കാനുമിടവരുത്തുന്ന പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്നാണ് സമരസമിതി ആവശ്യം.ഗ്രാമസഭ വിളിച്ച് ജനഹിതമറിയണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്ക് നിവേദനംനൽകി.പി. മുസ്തഫ, കെ.പി. സൈഫു, എം. നടരാജൻ, കെ.പി.ഉണ്ണി, എം.പി. അഷ്റഫ്, എം.വി.അമീർ, കെ. ദാമോദരൻ, രാജു, പി. ഇബ്രാഹിം, ഷമീം, അലി എന്നിവർ നേതൃത്വംനൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *