കുറ്റിപ്പുറം : കുറ്റിപ്പുറം ബസ്‌സ്റ്റാൻഡിലെ പോലീസ് എയ്ഡ്‌പോസ്റ്റിന്റെ പ്രവർത്തനം വീണ്ടും താളംതെറ്റി. കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ പോലീസുകാരുടെ എണ്ണം കുറഞ്ഞതാണ് പ്രതിസന്ധിക്കിടയാക്കിയത്.അഞ്ചുവർഷമായി പ്രവർത്തനംനിലച്ച എയ്ഡ്‌പോസ്റ്റ് നാലുമാസം മുൻപാണ് വീണ്ടും പ്രവർത്തനം തുടങ്ങിയത്.ശബരിമല, മറ്റു അടിയന്തര ജോലി എന്നിവയ്ക്ക് പോലീസിനെ നിയോഗിക്കേണ്ടിവന്നതിനാലാണ് എയ്ഡ്‌പോസ്റ്റിലേക്ക് പോലീസുകാരെ നിയോഗിക്കാൻ കഴിയാത്തത്. ശബരിമല സീസൺ കഴിയുന്നതുവരെ ഈ അവസ്ഥ തുടരാനാണ് സാധ്യത. വല്ലപ്പോഴും മാത്രമാണിപ്പോൾ എയ്ഡ്‌പോസ്റ്റിൽ പോലീസുകാരുള്ളത്.