Breaking
Fri. Aug 21st, 2026

അക്ബർ ട്രാവൽസ് ആസ്ഥാനം പുതിയ കെട്ടിടത്തിൽ

പൊന്നാനി : അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം പൊന്നാനിയിലെ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. അക്ബർ ട്രാവൽസിനു കീഴിലെ വിവിധ സംരംഭങ്ങളെ ഏകോപിപ്പിച്ചുള്ളതാണ് പുതിയ ആസ്ഥാനം. പൊന്നാനി പോലീസ് സ്റ്റേഷന് എതിർവശത്താണ് പുതിയ ഓഫീസ്.ഇവിടെ 24 മണിക്കൂറും സേവനമുണ്ടാകും. എയർ ടിക്കറ്റ്, ഫോറക്സ്, വിസ സർവീസ്, ഹജ്ജ്, ഉംറ പാക്കേജുകൾ, ഹോളിഡേ പാക്കേജുകൾ, ട്രാവൽ ഇൻഷുറൻസ് തുടങ്ങി യാത്രാസംബന്ധമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭിക്കും. പുതിയ ഓഫീസ് അക്ബർ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ കെ.വി. അബ്ദുൾ നാസറും ഓൾ ഇന്ത്യ ഓഡിറ്റിങ് ആൻഡ് അക്കൗണ്ടിങ് ബാക്ക് ഓഫീസ് മിഡിൽ ഈസ്റ്റ് ഡയറക്ടർ ആഷിയ നാസറും ഉദ്ഘാടനംചെയ്തു. പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം മുഖ്യാതിഥിയായി. ചീഫ് ഫിനാൻസ് ഓഫീസർ എൻ.പി. രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് ടി.വി. ഉണ്ണികൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *