തിരൂർ : താനൂർ ബോട്ട്‌ ദുരന്തം അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് വി.കെ. മോഹനൻ, കമ്മിഷനംഗം ഡോ. എ.പി. നാരായണൻ എന്നിവർ തിരൂർ സർക്കാർ വിശ്രമ മന്ദിരത്തിൽ സിറ്റിങ് നടത്തി. കേസിന്റെ സാക്ഷിവിസ്താരം ജനുവരി 21ന് ആരംഭിക്കുമെന്ന് ജസ്റ്റിസ് വി.കെ. മോഹനൻ പറഞ്ഞു.21-ന് ഒന്നുമുതൽ 15 വരെ സാക്ഷികളെയും 22-ന് 16 മുതൽ 30 വരെ സാക്ഷികളെയും 23-ന് 31 മുതൽ 50 വരെ സാക്ഷികളെയും 28-ന് 51 മുതൽ 75 വരെ സാക്ഷികളെയും 29-ന് 76 മുതൽ 95 വരെ സാക്ഷികളേയും 30-ന് 96 മുതൽ 102 വരെ സാക്ഷികളേയും വിസ്തരിക്കും. അന്വേഷണ ഉദ്യോഗസ്ഥനെ ജനുവരി 30-ന് വിസ്തരിക്കും. സാക്ഷി വിസ്താരം പൂർത്തിയായാൽ ഉടൻ തെളിവെടുപ്പ് ആരംഭിക്കും. കളക്ടർക്കും ചീഫ് സെക്രട്ടറിക്കും വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ടി.പി. അബ്ദുൾ ജബ്ബാർ ഹാജരായി.തുടർച്ചികിത്സയ്ക്ക് പണംനൽകാൻ കമ്മിഷന് അധികാരമില്ല:താനൂർ ബോട്ട്‌ ദുരന്തത്തിൽ പരിക്കേറ്റ കുട്ടികൾക്ക് തുടർച്ചികിത്സാ സഹായം ലഭ്യമാക്കാൻ രക്ഷിതാക്കൾ കമ്മിഷൻ മുൻപാകെ അപേക്ഷ തന്നിരുന്നുവെന്നും പണമനുവദിക്കാൻ കമ്മിഷന് അധികാരമില്ലാത്തതിനാൽ അതു തള്ളിയെന്നും കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് വി.കെ. മോഹനൻ പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *