എടപ്പാൾ: ആരോഗ്യവകുപ്പിൽ 24 വർഷത്തെ സേവനത്തിന് ശേഷം ബ്ലോക്ക് മെഡിക്കൽ ഓഫീസറായി വിരമിച്ച Dr. വിജിത്ത് വിജയശങ്കറിന് പൊന്നാനി ബ്ലോക്ക് ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സീനിയർ മെഡിക്കൽ ഓഫീസർ Dr.മുഹമ്മദ് ഫസൽ എം.എച്ച്. ഉദ്ഘാടനം ചെയ്തു. Dr. സാജിത പൈക്കാടൻ അധ്യക്ഷത വഹിച്ചു. Dr. ജാസ്മിൻ യൂസഫ്, ടി. ആൻഡ്രൂസ്, കെ.ശ്യാമള, ജീജ ഷാജി, ടി.എം.ഗംഗാധരൻ, സി.സജീവ് കുമാർ, ആർ.പി.ഷാജു, സി.സരള, കെ.പി.ഉഷ, ടി.വി.സതി, ദിവ്യ അനീഷ്, വി.സി.ശാരദ എന്നിവർ സംസാരിച്ചു. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ കലാപരിപാടികളും നടന്നു.