ചങ്ങരംകുളം : സംസ്ഥാനപാതയ്ക്ക് സമീപത്തെ ചങ്ങരംകുളം പോലീസ് സ്റ്റേഷന്റെ സൂചനാബോർഡ് നിൽക്കുന്നത് പൊന്തക്കാടിനു നടുവിലാണ്. തെരുവുവിളക്കില്ലാത്തതിനാൽ രാത്രിയിൽ പോലീസ് സ്റ്റേഷൻ കണ്ടെത്താൻ ഇരുട്ടിൽ തപ്പേണ്ടിവരും.
പി.ഡബ്ല്യു.ഡി. പുതുതായി ബോർഡ് സ്ഥാപിച്ചെങ്കിലും അത് പോലീസ് സ്റ്റേഷനിൽനിന്ന് ദൂരെയുമാണ്. പൊന്തക്കാടുകൾ നിറഞ്ഞയിടത്ത് വ്യക്തമല്ലാത്ത രീതിയിലാണ് ബോർഡുള്ളത്.
ഇവിടെ വർഷങ്ങൾക്കുമുൻപ് കവാടം നിർമ്മിക്കാനുള്ള പദ്ധതി തുടങ്ങിയിരുന്നു. തറ കെട്ടിയെങ്കിലും പിന്നീട് അതു പൊളിച്ചുമാറ്റുകയാണുണ്ടായത്. ജനങ്ങൾക്ക് ഭയപ്പാട് ഇല്ലാതെ കടന്നുപോകാൻ കഴിയേണ്ട ഇടമാണ് ഇപ്പോൾ കാടുമൂടി ഇരുട്ടിലുള്ളത്.