ചങ്ങരംകുളം : ജൽജീവൻ പദ്ധതിയിൽ പൊളിച്ച റോഡിലെ ടാറിങ്ങിൽ അപാകമാരോപിച്ച് ചിറവല്ലൂരിൽ പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ റോഡുപണി തടഞ്ഞു. പെരുമ്പടപ്പ് പഞ്ചായത്തിലെ ചിറവല്ലൂർ ഏഴ്, എട്ട് വാർഡുകളിലെ പണിയാണ് പഞ്ചായത്തംഗങ്ങളായ അഷ്റഫ് മുക്കണ്ടത്ത്, അക്‌ബർ പൂവ്വാങ്കര എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞത്.
ചില ഭാഗങ്ങളിൽ കനംകൂട്ടിയും മറ്റു ഭാഗങ്ങളിൽ കനംകുറച്ചും ടാറിങ് നടത്തിയെന്ന് നാട്ടുകാർ ആരോപിച്ചു. എല്ലാഭാഗത്തും ഒരേ രീതിയിൽ ടാറിങ് നടത്തണമെന്നാവശ്യപ്പെട്ട് റോഡുപണി തടയുകയായിരുന്നു. ഉദ്യോഗസ്ഥരും കരാറുകാരനും സ്ഥലത്തില്ലാത്തതിനാൽ പണി താത്കാലികമായി നിർത്തിവെച്ചു.