Breaking
Thu. Oct 1st, 2026

തൃക്കണ്ടിയൂർ മഹാശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം

തിരൂർ : തൃക്കണ്ടിയൂർ മഹാശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം വിവിധ ചടങ്ങുകളോടെയും കലാപരിപാടികളോടെയും നടത്തും.ശീവേലിക്കുശേഷം രാവിലെ 7.30-നും എട്ടിനുമിടയിൽ ക്ഷേത്രത്തിൽ പുതുതായി കൃഷ്ണശിലയിൽ നിർമ്മിച്ച പ്രദക്ഷിണവഴി ഭക്തർക്കായി സമർപ്പിക്കും. 30 ലക്ഷം രൂപ ചെലവിൽ ഭക്തരുടെ സഹായത്തോടെയാണ് പ്രദക്ഷിണവഴി നിർമ്മിച്ചത്. തുടർന്ന് വിവിധ ചടങ്ങുകൾ നടത്തും.വൈകീട്ട് 6.30-ന് ദീപാലങ്കാരം. രാത്രി ഏഴിന് ആയിരംകുടം. 6.30-ന് കലാപരിപാടികൾ തുടങ്ങും.

തൃക്കണ്ടിയൂർ ശിവശക്തി മാതൃസമിതി, തൃക്കണ്ടിയൂർ മുദ്രാങ്കണം, തെക്കുംമുറി എൻ.എസ്.എസ്. കരയോഗം, തൃക്കണ്ടിയൂർ ശിവപാദം, കലാഭാരതി തൃക്കണ്ടിയൂർ എന്നിവയുടെ തിരുവാതിരക്കളി, ദേവശങ്കരി തൃക്കണ്ടിയൂരിന്റെ ഭക്തിഗാനം, അവന്തിക തൃക്കണ്ടിയൂരിന്റെ ക്ലാസിക്കൽ ഡാൻസ്, അനുജ തൃക്കണ്ടിയൂരിന്റെ ഭക്തിഗാനം, തൃക്കണ്ടിയൂർ റെജി ആൻഡ് ടീമിന്റെ ക്ലാസിക്കൽ ഡാൻസ്, തൃക്കണ്ടിയൂർ നവിക, കാർത്തിക എന്നിവരുടെ ലളിതഗാനം എന്നിവയുണ്ടാകും.

Related Post

Leave a Reply

Your email address will not be published. Required fields are marked *