പൊന്നാനി : നഗരസഭ മാലിന്യമുക്ത കേരളം സ്വഛ് സർവേക്ഷൻ പരിപാടികളുടെ ഭാഗമായി നിളയോര പാതയിൽ പുഴ മുറ്റം ബാലസൗഹൃദ പാർക്കിൽ പാഴ്മരത്തടിയിൽ തീർത്ത അനാക്കോണ്ട കുട്ടികൾക്കും മുതിർന്നവർക്കും കൗതുകമായി.മാലിന്യക്കൂമ്പാരമായി കിടന്ന സ്ഥലമാണ് നഗരസഭ വിനോദോപാധികൾ സ്ഥാപിച്ച് പുഴമുറ്റം പാർക്കാക്കി മാറ്റിയത്. അനാക്കോണ്ട ശില്പം നഗരസഭ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം അനാവരണംചെയ്തു. ഷീന സുദേശൻ, രജീഷ് ഊപ്പാല, ഒ.ഒ. ഷംസു, ദിലീപ് കുമാർ, സുധ, പ്രബീഷ് എന്നിവർ പ്രസംഗിച്ചു.

