Breaking
Thu. Jul 2nd, 2026

പൊന്നാനി : ജവഹർ ബാൽ മഞ്ച് തെയ്യങ്ങാട് യൂണിറ്റ് വിദ്യാർഥികളെ പങ്കെടുപ്പിച്ച് ലഹരിവിരുദ്ധ കാമ്പയിൻ നടത്തി. എസ്.ഐ. ടി. ആനന്ദൻ ഉദ്ഘാടനം ചെയ്തു. ജവഹർ ബാൽ മഞ്ച് ബ്ലോക്ക് കോഡിനേറ്റർ എം. ഫൈസൽ റഹ്മാൻ അധ്യക്ഷനായി.

മയക്കുമരുന്ന് ഉപയോഗം സമൂഹത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ദൂഷ്യഫലങ്ങളെക്കുറിച്ചും ജവഹർ ബാൽ മഞ്ച് ജില്ലാ കോഡിനേറ്റർ നിസാർ തോട്ടോളി ക്ലാസെടുത്തു. കുട്ടികളുടെ ഫുട്‌ബോൾ ക്ലബ്ബ് ‘ജെ.ബി.എം. തിത്തിലി’ രൂപവത്കരണവും ടീം അംഗങ്ങൾക്ക് ജഴ്‌സി വിതരണവും നടത്തി. ജവഹർ ബാൽ മഞ്ച് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്ത മുഹമ്മദ് ഹിഷാമിന് സ്വീകരണം നൽകി.

ഡി.സി.സി. ജനറൽ സെക്രട്ടറി ടി.കെ. അഷറഫ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മുസ്തഫ വടമുക്ക്, നബീൽ നൈതല്ലൂർ, നുറുദ്ദീൻ പോഴത്ത്, ഉസ്മാൻ തെയ്യങ്ങാട്, സി. ജാഫർ, തോറയിൽ വാസുദേവൻ, മുനവ്വിർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: പി. സനൽ (പ്രസി.), ജിൻഷാദ്, മുനവ്വർ (വൈസ് പ്രസി.), ഷെഹിൻ ഷാൻ (ജന. സെക്ര.), ഷാഹിൽ, കെ.പി. ആഷിക്ക് (ജോ. സെക്ര.), ഇസ്മായിൽ (ഖജാ.).

Related Post

Leave a Reply

Your email address will not be published. Required fields are marked *