എടപ്പാൾ : പെരുന്നാളിനു മുന്നോടിയായി ആയിരം കുടുംബങ്ങൾക്ക് എടപ്പാൾ കെയർ വില്ലേജ് പെരുന്നാൾ കിറ്റുകൾ വിതരണംചെയ്തു. വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ് വിതരണോദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ പി. അഷ്‌റഫ് ഏറ്റുവാങ്ങി. ഇ.പി. നൗഷാദ് അധ്യക്ഷനായി. ജമാൽ ചെറുവാടി, റഫീഖ് മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.