എടപ്പാൾ : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന റാംപ് പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും പൊന്നാനി താലൂക്ക് വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു. പൊന്നാനി താലൂക്ക് പരിധിയിലുള്ള ബാങ്കുകളുടെയും സംരംഭകരുടെയും സംഗമമാണ് സംഘടിപ്പിച്ചത്. പരിപാടിയിൽ ഇരുപതോളം ബാങ്ക് ബ്രാഞ്ചുകളും 80 ഓളം സംരംഭകരും പങ്കെടുക്കുകയും വായ്പകൾ, സബ്സിഡി പദ്ധതികൾ, മറ്റു ബാങ്ക് സംബന്ധമായ കാര്യങ്ങളിൽ മേലുള്ള സംശയദൂരീകരണവും ചർച്ചകളും നടന്നു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ നജീബ് അധ്യക്ഷനായി.

ജില്ലാ വ്യവസായ കേന്ദ്രം മാനേജർ പി.സ്മിത മുഖ്യപ്രഭാഷണം നടത്തി. പൊന്നാനി താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസർ എം.പ്രതീഷ്, പൊന്നാനി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ പി.നിതിൻ, പെരുമ്പടപ്പ് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ എം.ബി സിന്ധു വിവിധ വിഷയങ്ങളിൽ ക്ലാസുകളും കൈകാര്യം ചെയ്തു.
ബാങ്കേഴ്സ് മീറ്റ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *