എടപ്പാൾ : ദളിത് സമുദായ മുന്നണി സംസ്ഥാന സമിതി ഏപ്രിൽ 14-ന് എടപ്പാളിൽ നടത്തുന്ന ഈ വർഷത്തെ അംബേദ്കർ ജന്മദിനാഘോഷ പരിപാടി ‘ഫെസ്റ്റിവെൽ ഓഫ് ഫ്രറ്റേണിറ്റി’യുടെ സ്വാഗതസംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു. സ്വാഗതസംഘം ചെയർമാൻ മണികണ്ഠൻ കാട്ടാമ്പള്ളി ഉദ്ഘാടനം ചെയ്തു.ജനറൽ കൺവീനർ വി.കെ. സുകു അധ്യക്ഷനായി. 14-ന് രാവിലെ ഒൻപതിന് പ്രതിമയിൽ പുഷ്പാർച്ചന, മംഗളമേളാരവം, വിദ്യാർഥി, സ്ത്രീ, ന്യൂനപക്ഷ വിഷയങ്ങളിൽ സെമിനാറുകൾ, പിറന്നാൾ സദ്യ, നൃത്തനൃത്യങ്ങൾ, 3.30-ന് ജന്മദിന മഹാറാലി, ആറിന് സാംസ്‌കാരിക സമ്മേളനം എന്നിവ നടക്കും. ഓഫീസ് ഉദ്ഘാടനചടങ്ങിൽ വേലായുധൻ പുളിക്കൽ, എ.വി. രാജേന്ദ്രൻ, സി.വി. ബാലസുബ്രഹ്മണ്യൻ, മണി ആനക്കര, ടി.പി. ദാമോദരൻ എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *