തിരൂർ : ജീവിതത്തിലും എഴുത്തിലും വളരെ വ്യത്യസ്തമായ വിപ്ലവശൈലി കൊണ്ടുനടന്ന ആളാണ് ബഷീർ. രാഷ്ട്രീയതയ്ക്ക് അപ്പുറമായി ആത്മീയമായ ഇച്ഛ ബഷീറിനുണ്ടായിരുന്നു. ഇന്നുള്ള മതാത്മകമായ ആത്മീയതയല്ല, മറിച്ച് ലോകത്തോടും പ്രകൃതിയോടും പ്രകൃതിയിലെ ജീവജാലങ്ങളോടുമുള്ള ആത്മീയതയാണ് ബഷീറിനുണ്ടായിരുന്നതെന്ന് മാധ്യമപ്രവർത്തകൻ മാങ്ങാട് രത്നാകരൻ പറഞ്ഞു. മലയാള സർവകലാശാല സാഹിത്യ ഫാക്കൽറ്റി സംഘടിപ്പിച്ച ‘ബഷീർ ദിനങ്ങളു’ടെ സമാപനദിവസം ‘ബഷീർ: വിപ്ലവവും ഭാഷാവിപ്ലവവും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാഹിത്യപഠന സ്കൂൾ ഗവേഷക സിത്താര വി. കർത്താ അധ്യക്ഷയായി. സാഹിത്യരചനാ സ്കൂൾ ഗവേഷക മെൽവിയ ആൻ ബിജു നന്ദി പറഞ്ഞു. സമാപന സമ്മേളനം മലയാള സർവകലാശാല രജിസ്ട്രാർ ഇൻചാർജ് ഡോ. കെ.എം. ഭരതൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ ഡോ. എൻ.വി. മുഹമ്മദ് റാഫി അധ്യക്ഷനായി. ശ്യാം ശങ്കർ, അഞ്ജലി കൃഷ്ണ, ദൃശ്യ പത്മനാഭൻ എന്നിവർ സംസാരിച്ചു. ബഷീർ ദിനങ്ങൾ പരിപാടിയുടെ ഭാഗമായി ഡോ. കെ. ബാബുരാജൻ നയിച്ച ബഷീർ ക്വിസ് മത്സരവിജയികൾക്കുള്ള സമ്മാനവിതരണവും നടത്തി.

Related Post

Leave a Reply

Your email address will not be published. Required fields are marked *