Breaking
Wed. Aug 5th, 2026

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; ബുധനാഴ്ച മുതൽ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിലെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ബുധനാഴ്ച ഒറ്റപ്പെട്ട മഴയ്ക്കും കോട്ടയം, എറണാകുളം ജില്ലകളിൽ വ്യാഴാഴ്ച കനത്ത മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമർദ്ദം വ്യാഴാഴ്ചയോടെ തീവ്രമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. അതിനാൽ ശനിയാഴ്ച വരെ കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ്. തീരദേശവാസികൾക്കും മത്സ്യതൊഴിലാളികൾക്കും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *