എരമംഗലം : വന്നേരിനാട്ടിൽ ഇനി കൗമാര കലോത്സവത്തിന്റെ നാളുകൾ. പെരുമ്പടപ്പ് വന്നേരി ഹയർസെക്കൻഡറി സ്‌കൂളിൽ 34-ാമത് പൊന്നാനി ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു.
പി. നന്ദകുമാർ എം.എൽ.എ. ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്തു.
പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ബിനീഷ മുസ്തഫ അധ്യക്ഷത വഹിച്ചു. നടൻ ശിവജി ഗുരുവായൂർ മുഖ്യാതിഥിയായി.
പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, ഗ്രാമപ്പഞ്ചായത്ത് അധ്യക്ഷന്മാരായ കല്ലാട്ടേൽ ഷംസു, പി. ബീന, ജാസ്‌മിൻ ഷഹീർ, ജില്ലാ പഞ്ചായത്തംഗം എ.കെ. സുബൈർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എസ്. ഷോജ, ജനറൽ കൺവീനർ കെ.എസ്. സന്ധ്യ, ജോ. കൺവീനർ കെ.പി. മില്ലി, പ്രോഗ്രാം കൺവീനർ എം. പ്രജിത്‌കുമാർ, പി.ടി.എ. പ്രസിഡൻറ് ശരീഫ് തളികശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.