വന്നേരി: വന്നേരി ഹയർ സെക്കൻഡറി സ്കൂളിൽ അരങ്ങേറുന്ന പൊന്നാനി ഉപ ജില്ലാ കലോൽസവം പൂർണ്ണമായും ഹരിത പ്രോട്ടോകോൾ അനുസരിച്ചാണ് ഒരുങ്ങുന്നത്. അലങ്കാരങ്ങളും ഉപയോഗ വസ്തുക്കളും പൂർണ്ണമായും ഈ പരിധിയിലാണ്. വന്നേരി ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് പ്രോഗ്രം ഓഫീസർ അൻവർ റഷീദും വിദ്യാർത്ഥികളും ഈ ചലഞ്ച് ഏറ്റെടുത്തതിന്റെ ഭാഗമായി കലോൽസവ വേദികൾ ഹരിതഭമാകും.