തിരൂർ : ഭാരതപ്പുഴയിൽ വിവിധ കടവുകളിൽനിന്ന് അനധികൃതമായി കടത്തുമ്പോൾ പോലീസ് പിടികൂടി തിരൂർ ഡിവൈഎസ്‌പി ഓഫീസ് വളപ്പിൽ സൂക്ഷിച്ച മണൽ ലേലംചെയ്തു. മുന്നൂറിലധികം ലോഡ് മണലാണ് റവന്യൂ വകുപ്പ് ലേലംചെയ്തു വിറ്റത്. 5,58,477 രൂപ തറവില നിശ്ചയിച്ച് തിരൂർ ഡിവൈഎസ്‌പി ഓഫീസിലാണ് മണൽ ലേലം നടന്നത്. നിരതദ്രവ്യമായി 56,000 രൂപ കെട്ടിവെച്ചു. 5,58,477 രൂപ തറവില നിശ്ചയിച്ച മണൽ 8,85,000 രൂപയ്ക്കാണ് തിരൂർ കോട്ട് സ്വദേശി അസ്‌കർ ലേലത്തിലെടുത്തത്. ലേലത്തിലെടുത്തയാൾ ജിഎസ്ടി അടക്കം 9,29,250 രൂപ അടച്ചുവേണം മണൽ സ്വന്തമാക്കാൻ.