തിരൂർ : സാമൂതിരിരാജ വക വെട്ടം ആലിശ്ശേരി എരയപുരം സുബ്രഹ്മണ്യക്ഷേത്രത്തിൽ പുതുതായി നിർമിക്കുന്ന ശ്രീകോവിലിന്റെ കുറ്റിയടിക്കൽ ചടങ്ങ് നടത്തി. വേഴപറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാടിന്റെ ശിഷ്യൻ ഗിരീഷ് നമ്പൂതിരി ചടങ്ങ് നിർവഹിച്ചു. ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ സതീഷ് കുമാർ, മേൽശാന്തി വിജയൻ, ശിൽപ്പി സുദർശൻ, പങ്കജാക്ഷൻ രതീഷ് പണിക്കർ, വി. മണി തുടങ്ങിയവർ പങ്കെടുത്തു.