താനൂർ : റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ്, ഇക്കണോമിക്സ്, പൊളിറ്റിക്സ്, ഹിസ്റ്ററി, കോമേഴ്സ്, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ താത്കാലിക അധ്യാപക നിയമനം. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10-ന്.

വളാഞ്ചേരി : ആതവനാട് മാട്ടുമ്മൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ്, കംപ്യൂട്ടർ സയൻസ്, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, സോഷ്യോളജി, ഇംഗ്ലീഷ്, അറബിക് വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 26-ന് രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ.

ആലത്തിയൂർ : കെഎച്ച്എംഎച്ച്എസ്‌എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ്, കൊമേഴ്സ്, ഇക്കണോമിക്സ് (ജൂനിയർ), കംപ്യൂട്ടർ ആപ്ലിക്കേഷൻ (ജൂനിയർ) തസ്തികകളിൽ ഒഴിവുണ്ട്. ഇംഗ്ലീഷ്, കൊമേഴ്സ് എന്നീ വിഷയങ്ങൾക്ക് ജൂൺ നാലിന് രാവിലെ പത്തിനും ഇക്കണോമിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഷയത്തിൽ ഉച്ചയ്ക്ക് രണ്ടിനുമാണ് അഭിമുഖം.

താനൂർ : ദേവധാർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ അഭിമുഖം വെള്ളിയാഴ്ച രാവിലെ 10 30-ന്. ഹൈസ്‌കൂൾ വിഭാഗത്തിൽ അറബിക്, ഹിന്ദി, മലയാളം, ഗണിതം, സോഷ്യൽ സയൻസ്, ഇംഗ്ലീഷ്, ഫിസിക്കൽ സയൻസ്, നാച്വറൽ സയൻസ്, യുപി വിഭാഗത്തിൽ അറബിക്, ഹിന്ദി, സംസ്‌കൃതം വിഷയങ്ങളിലാണ് ഒഴിവുകൾ.

Related Post

Leave a Reply

Your email address will not be published. Required fields are marked *