എടപ്പാൾ : യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങളിൽ എൽ.ഡി.എഫ് സർക്കാർ അവകാശം ഉന്നയിക്കുന്നത് അപഹാസ്യമെന്ന് കെ.പി.സി.സി അംഗം അഡ്വ.എ.എം രോഹിത് അഭിപ്രായപ്പെട്ടു.സംസ്ഥാന സർക്കാറിന്റെ ഭരണ പരാജയത്തിൽ യു.ഡി.എഫ് നടത്തുന്ന കരിദിനത്തിന്റെ ഭാഗമായി എടപ്പാൾ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എസ്.സുധീർ അധ്യക്ഷനായി,സി.രവീന്ദ്രൻ,റഫീക്ക് പിലാക്കൽ,ഇ.പി രാജീവ്,കെ.ടി ബാവഹാജി,ഹാരിസ്.ടി,മുഹമ്മദലി ഹാജി,വി.കെ.എ മജീദ്,പി.പി ചക്കൻ കുട്ടി,കെ.പി അച്യുതൻ,ജനത മനോഹരൻ,കെ.പി സിന്ധു,കുഞ്ഞിമൊയ്ദീൻ,മുഹമ്മദ് കുട്ടി കല്ലിങ്ങൽ,ബാവ കണ്ണയിൽ എന്നിവർ സംസാരിച്ചു.തട്ടാൻ പടിയിൽ നിന്നും അയിലക്കാട് നിന്നും രണ്ട് മേഘലകളിൽ നിന്നും തുടങ്ങിയ പ്രതിഷേധ ജാഥ അംശകച്ചേരിയിൽ സമാപിച്ചു .