തിരൂർ : ശക്തമായ കാറ്റിലും മഴയിലും തേക്കുമരം വീടിനു മുകളിലേക്കു വീണ് കേടുപാടുകൾ പറ്റി. തിരൂർ നഗരസഭ മുൻ ഉപാധ്യക്ഷ നാജിറ അഷ്റഫിന്റെ ചെമ്പ്ര റോഡിലെ വീടിനു മുകളിലാണ് ചൊവ്വാഴ്ച പുലർച്ചെ നാലോടെ തേക്കു മരം വീണത്. സമീപത്തെ പറമ്പിലെ 10 വർഷത്തോളം പഴക്കമുള്ള തേക്കാണ് കാറ്റിൽ നിലംപതിച്ചത്. വീടിെൻറ മേൽക്കൂരയ്ക്ക് മുകളിലേക്കാണ് മരംവീണത്. ചുറ്റുമതിലും ഭാഗികമായി തകർന്നു.