പുതുപൊന്നാനി: അധ്യാപക നിയമന അംഗീകാര കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്നും,തസ്തിക നിർണയത്തിന് വാലീഡ്. യു ഐ ഡി നിശ്ചിത ദിവസം തന്നെ വേണമെന്നതിന് സാവകാശം നൽകണമെന്നും കെ എസ് ടി യു . പൊന്നാനി ഉപ ജില്ലാ കൺവെൻഷൻ സർക്കാറിനോടാവശ്യപ്പെട്ടു. “അവകാശ പോരാട്ടങ്ങൾക്ക് കരുത്തേകുക” എന്ന പ്രമേയവുമായി നടത്തുന്ന മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി.ഇ.പി എ.ലത്തീഫ് നിർവഹിച്ചു.മുസ്തഫ.കെ. പി.അധ്യക്ഷത വഹിച്ചു. ഉപജില്ലാ സെക്രട്ടറി. സഫ്വാൻ . പി.സ്വാഗതം പറഞ്ഞു.വിദ്യാഭ്യാസ ജില്ലാ ട്രഷറർ വി.കെ.മുഹമ്മദ് ഷബീർ മുഖ്യപ്രഭാഷണം നടത്തി. വനിതാ ഫോറം കൺവീനർ ആരിഷ അഷ്റഫ്,ട്രഷറർ റം ലു.കെ,ആബിദ, ബൽ ക്കീസ്, ഫസീല, സമീറ, ഷെറീന, തസ് റീന, നിദ, ശബാന, മുഹ്സിന തുടങ്ങിയവർ പങ്കെടുത്തു.
അധ്യാപക പ്രശ്നങ്ങൾക്ക് പരിഹാരം കാണണം: കെ.എസ് ടി യു പൊന്നാനി ഉപജില്ലാ കണ്‍വെന്‍ഷന്‍

