താനൂർ : ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ സുവർണ നേട്ടവുമായി ഒഴൂർ സ്വദേശിനിയായ പന്തക്കൽ റംഷീല. ബെംഗളൂരുവിൽ നടന്ന ബിസിഎഐ 2025 നാഷനൽ പഞ്ചഗുസ്തി ചാംപ്യൻ ഷിപ്പിൽ ഇടതു കൈ വിഭാഗത്തിൽ സ്വർണവും വലതിൽ വെള്ളിയും നേടിയ റംഷീല അസർബൈജാനിൽ നടക്കുന്ന ലോക പഞ്ചഗുസ്തി ചാംപ്യൻഷിപ്പിലേക്കുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം നേടി.
ഇത് ആദ്യമായാണ് റംഷീല ദേശീയ തലത്തിൽ മത്സരിക്കുന്നത്. ദേശീയ പഞ്ചഗുസ്തി താരമായ ഫവാസാണ് ഭർത്താവ്. റംഷീലയ്ക്ക് പരിശീലനം നൽകിയതുംഫവാസായിരുന്നു. കഴിഞ്ഞ തവണ ജില്ലാ മത്സരത്തിൽ പങ്കെടുത്തിരുന്നു. ആദ്യ മത്സരത്തിൽ തന്നെ രാജ്യാന്തര തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് റംഷീലയും കുടുംബവും. മകൻ ഫാദി ഹവാസും പഞ്ചഗുസ്തി താരമാണ്.