എടപ്പാൾ: ആയിര കണക്കിന് വിശ്വാസികൾ ക്ക്അന്നദാനം നൽകി ക്കൊണ്ട് ദിവസങ്ങളായി നടന്നുവരുന്ന അയിലക്കാട് സഈദ് സിറാജുദ്ദീൻ അൽ ഖാദിരി അവർകളുടെ ഉറൂസ് സമാപിച്ചു.പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണ സമ്മേളനം ഉദ്ഘാടനം ചെയ്തു.മഹല്ല് പ്രസിഡണ്ട്കെ വി സക്കീർ അധ്യക്ഷനായി. മുഹിയദ്ധീൻ വഹബി, മുബ്ബസ്സിർ ഫൈസി, ഇസ്മായിൽ മുസ്ല്യാർ കെ ഹസ്സൻ ,കെ.റ്റി ബാവ ഹാജി, ഹൈദരലി ,ജമാൽ എം പി , ബാവ , കെ വിലൈസ് സംബന്ധിച്ചു.ഖത്തമുൽ ഖുർആൻ സദസ്സ് ജിഫ്രി മുത്തു കോയ തങ്ങളും, ദിക്റ് മജ്ലിസ് മുഹമ്മദ് കോയ തങ്ങൾ ജമലു ലൈൻ നേതൃത്വം നല്കി.ഫോട്ടോ ക്യാപ്ഷൻഅയിലക്കാട് ഉറൂസിനോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം പാണ ക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കുന്നു