പാലപ്പെട്ടി: ജമാഅത്തെ ഇസ്ലാമി പാലപ്പെട്ടി മേഖല കമ്മറ്റി കീഴിൽ നിർധനരായ വിദ്യാർഥികൾക്കായുള്ള സൗജന്യ പഠനോപകരണ മേള സംഘടിപ്പിച്ചു. പ്രദേശത്തെ കാരണവർ മൊയ്തു മൗലവി ജമാഅത്തെ ഇസ്‌ലാമി പെരുമ്പടപ്പ് ഏരിയ പ്രസിഡണ്ട് പി.എം അബ്ദുൽ മജീദിന് പഠന കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി പാലപ്പെട്ടി യൂണിറ്റ് പ്രസിഡണ്ട് സഫീദ് അധ്യക്ഷത വഹിച്ചു. പ്രദേശത്തെ അൻപതിലധികം വിദ്യാർഥികൾക്ക് സഹായം ലഭിച്ചു.
തീരദേശത്തെ വിദ്യാർഥികളുടെ വിദ്യാഭ്യാസ കാര്യത്തിൽ സർക്കാർ കൂടുതൽ ശ്രദ്ധ കൊടുക്കണമെന്നും സഹായ പദ്ധതികൾ പ്രഖ്യാപിക്കണമെന്നും ഏരിയ പ്രസിഡണ്ട് പി.എം അബ്ദുൽമജീദ് അഭിപ്രായപ്പെട്ടു. മലർവാടി – ടീൻ ഇന്ത്യ മെൻ്റർമാരായ ഷാഹിന, മൻസി, ഷഹീർ, റഫീദ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു. ജമാഅത്തെ ഇസ്ലാമി പാലപ്പെട്ടി സെക്രട്ടറി ഹംസു കെ.എച്ച് നന്ദി പറഞ്ഞു.