ചങ്ങരംകുളം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് തൃശ്ശൂർ എലൈറ്റ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.മെക്കാട് പുതിയ കോളനിയിൽ താമസിക്കുന്ന മഹാരാഷ്ട്ര കാദർ മകൻ സയ്യിദ് ഹാഷിം പി എം (18) ആണ് മരണപ്പെട്ടത്.
കഴിഞ്ഞ ഒന്നാം തീയതി കോഴിക്കരയിൽ വെച്ച് ബൈക്കുകൾ കൂട്ടിയിടിച്ച് ആണ് അപകടം ഉണ്ടായത്. അപകടത്തിൽ കോഴിക്കര സ്വദേശി വാരിയത്ത് വളപ്പിൽ മൊയ്‌തു (80) മൊയ് തുവിൻ്റെ മകൻ അബ്ദുൽ കരീം(55)എന്നിവർക്കും പരിക്കേറ്റിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർത്തിനുശേഷം ഹാഷിമിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
ചങ്ങരംകുളം കൊഴിക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു

