തിരൂരങ്ങാടി : നഗരസഭയിൽ കുടിവെള്ളപദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ നന്നാക്കാത്തതിനെതിരേ സിപിഎം ലോക്കൽ കമ്മിറ്റി വാട്ടർ അതോറിറ്റി ഓഫീസിലെത്തി ജീവനക്കാരെ ഉപരോധിച്ചു. തൃക്കുളം അമ്പലപ്പടിയിലുള്ള ഓഫീസാണ് ഉപരോധിച്ചത്. വെട്ടിപ്പൊളിച്ച റോഡുകൾ നന്നാക്കുക, സുരക്ഷാബോർഡുകൾ സ്ഥാപിക്കുക, അടിയന്തരമായി പണി പൂർത്തിയാക്കി റോഡ് സാധാരണ നിലയിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. ലോക്കൽസെക്രട്ടറി എം.പി. ഇസ്മായിൽ, ഇ.പി. മനോജ്, കെടി. ദാസൻ, എ.ടി. ജാബിർ, എം. റഫീഖ്, എംപി. കൃഷ്ണൻകുട്ടി, കെ. ഉണ്ണി, കെ.ടി. കുഞ്ഞാലൻകുട്ടി, സി.എം. അലി തുടങ്ങിയവർ നേതൃത്വംനൽകി.