Breaking
Thu. Jul 2nd, 2026

എടപ്പാൾ :  മൊബൈൽ വഴി സന്ദേശങ്ങൾ അയച്ചും കാൾ ചെയ്തും വിദ്യാർത്ഥികളുടെ അമ്മമാരെ ശല്യംചെയ്യൽ പതിവാക്കിയ സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ. എടപ്പാൾ കോലളമ്പ് മാരാത്തുവളപ്പിൽ എം വി വിഷ്ണു (30) ആണ് പെരുമ്പടപ്പ് പോലീസിന്റെ പിടിയി ലായത്. മാറഞ്ചേരി സ്വദേശിനി നൽകിയ പരാതിയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. അയിലക്കാട് സ്വകാര്യ സ്കൂളിൽ ഡ്രൈവറായിരുന്ന വിഷ്ണു ബസിൽ വരുന്ന വിദ്യാർത്ഥികളുടെ അമ്മമാരുടെ മൊബൈലിലേക്ക് രാത്രിയിലും മറ്റുമായി അശ്ലീല സന്ദേശങ്ങൾ ഉൾപ്പെടെ അയക്കുകയും കാൾ ചെയ്തു ശല്യം ചെയ്യുകയുമാണ് പതിവ്. ചിലർ ഇയാളുടെ കെണിയിൽ വീഴുകയും ചെയ്തതായി അറിയുന്നു. രക്ഷിതാക്കളുടെ പരാതിയിൽ വിഷ്ണുവിനെ അയിലക്കാട് സ്വകാര്യ സ്കൂളിൽനിന്ന് ഡ്രൈവർ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. ജൂൺ മുതൽ ഇയാൾ മറ്റൊരു സ്കൂളിൽ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. വിഷ്ണുവിനെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തത് അറിഞ്ഞതോടെ കൂടുതൽ പരാതികൾ ഉയർന്നുവരുന്നുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *