Breaking
Thu. Oct 1st, 2026

കുറ്റിപ്പുറത്ത് പുഴയിൽ ചാടിയ യുവതിയെ ഫയർഫോഴ്‌സ്‌ രക്ഷപ്പെടുത്തി

  കുറ്റിപ്പുറം :  കുറ്റിപ്പുറം പാലത്തിന് സമീപത്തു നിന്നും പുഴയിലേക്ക് ചാടിയ യുവതിയെ രക്ഷപ്പെടുത്തി. ആനക്കര മണ്ണിയംപെരുമ്പലം സ്വദേശിയായ 38 കാരിയാണ് ഇന്നലെ വൈകു ന്നേരം കുറ്റിപ്പുറം പാലത്തിന് സമീപത്തു നിന്നും പുഴയിലേക്ക് ചാടിയത്. ഇത് കാണാ നിടയായ ചിലർ ഉടനെ കുറ്റിപ്പുറം പോലീസിലും തിരൂര്‍ ഫയര്‍ ഫോഴ്സിലും വിവരം അറിയിച്ചു. ഇതിനിട യില്‍ ഒഴുകിപ്പോയ യുവതി പടിഞ്ഞാറ് ഭാഗത്ത് പുഴയിലെ പുല്‍തുരുത്തില്‍ കുടുങ്ങി നില്‍ക്കു ന്നതായി കാണുകയും ഫയര്‍ ഫോഴ്സ് റബ്ബര്‍ ബോട്ടില്‍ പുല്‍തുരുത്തില്‍ എത്തുകയും യുവതിയെ രക്ഷപ്പെടുത്തി കരക്കെത്തിക്കുകയും ചെയ്തു. യുവതിയെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.കുറ്റിപ്പുറം ഹീല്‍ഫോര്‍ട്ട് ഹോസ്പിറ്റലിന് സമീപത്തു നിന്നും യുവതിയുടെ സ്കൂട്ടറും മൊബൈല്‍ ഫോണും വാഹനത്തിന്റെ താക്കോലും കണ്ടെത്തിയിട്ടുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *