വഖഫ് നിയമഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള ഹരജികളില്‍ വിധി വരുന്നതിന് മുമ്പ് ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്രസര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് പി.ഡി.പി. കേന്ദ്രകമ്മിറ്റി. രാജ്യത്തെ വിവിധ തലങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് ഹരജികളില്‍ ഇടക്കാല ഉത്തരവുണ്ടാവുകയും വിധി പറയാന്‍ മാറ്റി വയ്ക്കുകയും ചെയ്തിട്ടുള്ള നിയമത്തിന്റെ കാര്യത്തില്‍ ചട്ടങ്ങള്‍ പുറത്തിറക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തിടുക്കം ജനാധിപത്യ വിരുദ്ധമാണ്. ചട്ടങ്ങള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പി.ഡി.പി.സംസ്ഥാന ട്രഷറര്‍ ഇബ്രാഹീം തിരൂരങ്ങാടി ആവശ്യപ്പെട്ടു.