എടപ്പാൾ : എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവർക്കു പോലും അക്ഷരത്തെറ്റില്ലാതെ മലയാളം എഴുതാനറിയാത്ത കാലത്തിലാണ് സാക്ഷര കേരള മെന്ന് കെ.ടി. ജലീൽ എംഎൽഎ പറഞ്ഞു.തവനൂർ മണ്ഡലത്തിലെ 43 വിദ്യാലയങ്ങൾക്ക് എംഎൽഎ ഫണ്ടുപയോഗിച്ച് നൽകുന്ന പുസ്തകങ്ങളുടെ വിതരണോദ്ഘാടനം നിർവഹിക്കു കയായിരുന്നു അദ്ദേഹം.മലയാളം മീഡിയം സ്കൂളുകളെക്കാൾ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ കുട്ടികളാണ് മലയാളപഠനത്തിൽ മുൻപിൽ.സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികളെ നല്ലരീതി യിൽ പഠിപ്പിക്കേണ്ട കടമ അധ്യാപകർ നിർവഹിച്ചില്ലെങ്കിൽ ജോലിക്കുപോലും സുരക്ഷിതത്വ മുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണൻ അധ്യക്ഷനായി. ടി.കെ. സൂരജ് പ്രസംഗിച്ചു.