താനൂർ : താനാളൂരിലെ ജനപ്രതിനിധികളായിരുന്ന ടി. നാരായണൻ, കാവുങ്ങൽ ചന്ദ്രശേഖരൻ നായർ, കെ.പി. ചിന്നപ്പു എന്നിവരുടെ സ്മരണാർത്ഥം വട്ടത്താണിയിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. സോപാനം കെ. പുരം, കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ചാണിത്. റിട്ട. തഹസിൽദാർ ടി.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സോപാനം പ്രസിഡന്റ് പി.എസ്. സഹദേവൻ അധ്യക്ഷനായി. ദേവദാസ് തറാൽ, ടി. കൃഷ്ണരാജു, കെ.ടി. സിജു, സി.പി. സുരേഷ് കുമാർ, സി. ജിഷ്റ, പി.എസ്. സുഗതൻ, ടി. ശരത് എന്നിവർ പ്രസംഗിച്ചു. നിർധനരോഗികൾക്ക് സൗജന്യ തിമിരശസ്ത്രക്രിയ നടത്താനും കണ്ണട ആവശ്യമുള്ളവർക്ക് സൗജന്യനിരക്കിൽ കണ്ണട ലഭിക്കാനും ക്യാമ്പിൽ അവസരം ലഭിച്ചു. സോപാനം പ്രവർത്തകരായ സഞ്ജയ് മേനോൻ, റമീസ് തങ്ങൾ, സുജിത്ത് കാമ്പള്ളി, അസ്‍ലു പൊട്ടച്ചോല, എൻ. സുബൈർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *