പുതുപൊന്നാനി : ഐഡിയൽ കലാസാംസ്‌കാരികവേദിയുടെ നേതൃത്വത്തിൽ വിദ്യാർഥി കൾക്കായി ‘എഴുത്തോരം 2025’ സാഹിത്യ ശില്പശാല സംഘടിപ്പിച്ചു.പുതുപൊന്നാനി ഗവ. ഫിഷറീസ് എൽപി സ്‌കൂളിൽ നടന്ന ശില്പശാല വാർഡ് കൗൺസിലർ എ. ബാത്തിഷ ഉദ്ഘാടനം ചെയ്തു. ഐഡിയൽ പ്രസിഡന്റ് സി. ലിറാർ അധ്യക്ഷത വഹിച്ചു. നാടകകൃത്തും അധ്യാപക നുമായ ഹബീബ് സർഗ്ഗം, എഴുത്തുകാരി സൗദ പൊന്നാനി എന്നിവർ നേതൃത്വം നൽകി. നുസ്രത്ത്, യൂസഫ് അക്കരയിൽ, എം.പി. താഹിർ, കെ. ഹനീഫ, എഴുത്തുകാരി ഫർഹ ഹനീഫ്, കദീജ അക്കരയിൽ എന്നിവർ പ്രസംഗിച്ചു.