പൊന്നാനി : പൊന്നാനി ലയൺസ് ക്ലബ് ഭാരവാഹികളായി ഡോ. കൃഷ്ണകുമാർ (പ്രസി), പി.ടി. സുരേഷ് (സെക്ര), വി.വി. സുരേഷ് (ട്രഷ) എന്നിവർ ചുമതലയേറ്റു. ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ബാബു ദിവാകരൻ സ്ഥാനാരോഹണച്ചടങ്ങ് നടത്തി. കഴിഞ്ഞവർഷത്തെ മികച്ച പ്രവർത്തനത്തിന് അഡ്വ. ഡീന ഡേവിഡ്, ജിഷ, ദിവ്യ എന്നിവരെ ചടങ്ങിൽ ആദരിച്ചു. വേണുഗോപാൽ, വിജി ജോർജ്, എവറസ്റ്റ് ലത്തീഫ്, പ്രദീപ്, സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.