Breaking
Wed. Aug 5th, 2026

സാഹിത്യ അക്കാദമി പുരസ്കാരം നേടിയ പ്രഫസർ എം.എം നാരായണനെ ആദരിച്ചു; ഐ.വി ദാസ് അനുസ്മരണം നടത്തി.

കടവനാട്: കൈരളി കലാസമിതി & ഗ്രന്ഥാലയം കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവന യ്ക്കുള്ള പുരസ്കാരം നേടിയ പ്രഫസർ എം.എം നാരായണനെ ആദരിച്ചു. ഗ്രന്ഥശാലാ പ്രസ്ഥാന ത്തിൻ്റെ അമരക്കാരിലൊരാളായിരുന്ന ഐ.വി ദാസ് അനുസ്മരണവും പരിപാടിയോടൊപ്പം നടന്നു. ജൂലൈ 13-ന് കടവനാട് ജി.എൽ.പി സ്കൂളിൽ ആണ് ചടങ്ങ് സംഘടിപ്പിച്ചത്. വഖഫ് ബോർഡ് ചെയർമാൻ എം.കെ. സക്കീർ ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ പൊന്നാനി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ. പി.വി. പ്രകാശൻ മാഷ് ഐ.വി ദാസ് അനുസ്മരണം നടത്തി.ഗ്രന്ഥശാല സെക്രട്ടറി സജീവ് കടവനാട് പരിപാടിക്ക് സ്വാഗതം പറഞ്ഞു. പ്രസിഡൻറ് സ്മിഷ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ. ഗോപിദാസ്, റീന പ്രകാശൻ, പതിയം പറമ്പിൽ രവീന്ദ്രൻ, പി. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *