എരമംഗലം : പൊതുസമൂഹം ഏറെ പ്രതീക്ഷയോടെ കാണുന്ന കലാകാരന്മാർപോലും ലഹരി യുടെ സ്വന്തക്കാരായി മാറുന്ന രീതിയിൽ കേരളം സിന്തറ്റിക് ലഹരിയുടെ ഹബ്ബായിമാറിയെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞു. വെളിയങ്കോട് ഉമരി ഇംഗ്ലീഷ് സ്കൂൾ ഓഡിറ്റോറി യത്തിൽ നടന്ന മദ്യ വിമോചന മഹാസഖ്യം ഒന്നാംസംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. അമ്മയാണ് ഏറ്റവും സുരക്ഷിതമായ ഇടമെന്ന് വിശ്വസിക്കുന്ന സമൂഹ ത്തിൽ ലഹരിക്കുവേണ്ടി അമ്മ മക്കളേയും മക്കൾ അമ്മമാരെയും കൊലചെയ്യുന്ന കാലമാണി തെന്നും ഇതിനെതിരെ മദ്യവിമോചന മഹാസഖ്യം പോലെയുള്ള സംഘടകളുടെ പ്രവർത്തനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.മദ്യവിമോചന മഹാസഖ്യം സംസ്ഥാന പ്രസിഡന്റ് ഇ.എ. ജോസഫ് അധ്യക്ഷത വഹിച്ചു.
മദ്യവിമോചനത്തിനുവേണ്ടി നിലപാട് സ്വീകരിച്ച രാഷ്‌ട്രീയനേതാവിനുള്ള പ്രഥമ ഉമ്മൻചാണ്ടി സ്മാരകപുരസ്കാരം മുസ്‌ലിംലീഗ് അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എംപി പ്രസിഡന്റ് ഇ.എ. ജോസഫിൽനിന്ന് ഏറ്റുവാങ്ങി. മദ്യവിമോചനത്തിനായി ജീവിതാ വസാനംവരെ പോരാടിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം ലഭിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എംപി പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ ഷാജി കാളിയത്തേൽ, ജില്ലാ പഞ്ചായത്തംഗം വി.കെ.എം. ഷാഫി, കെ.എ. മഞ്ജുഷ, ഖമറുദ്ദീൻ വെളിയങ്കോട്, അബ്ദുൽറഷീദ്, പ്രൊഫ. ടി.എം. സുരേന്ദ്രനാഥ്, റോയ് ജോർജ്ജ്, സി.ഐ. അബ്ദുൽജബ്ബാർ, റസാഖ് പാലേരി തുടങ്ങിയവർ പ്രസംഗിച്ചു.