ചങ്ങരംകുളം : ആരോഗ്യമേഖലയിലെ തകർച്ചയിൽ പ്രതിഷേധിച്ച് ബിജെപി ആലങ്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്തിൽ ആലങ്കോട് കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബിജെപി ചങ്ങരംകുളം മണ്ഡലം പ്രസിഡന്റ് അനീഷ് മൂക്കുതല ഉദ്ഘാടനം ചെയ്തു. വിപിൻ കോക്കൂർ അധ്യക്ഷത വഹിച്ചു.കൃഷ്ണൻ പാവിട്ടപ്പുറം, ബിജു മാന്തടം, ബിപിൻ മുല്ലക്കൽ, വി. ലക്ഷ്മണൻ, മണി പന്താവൂർ, രാജീവ് പെരുമുക്ക്, റിനിൽ കാളാച്ചാൽ തുടങ്ങിയവർ പ്രസംഗിച്ചു.