Breaking
Thu. Oct 1st, 2026

ഗ്രാമങ്ങളിൽ നൈപുണി വിദ്യാഭ്യാസകേന്ദ്രങ്ങൾ വളർന്നുവരണം – മന്ത്രി ജയന്ത് ചൗധരി

എരമംഗലം : ഗ്രാമീണജനതയുടെ ഉന്നമനത്തിന് ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് നൈപുണി കേന്ദ്രങ്ങൾ ഉയർന്നുവരണമെന്ന് കേന്ദ്രമന്ത്രി ജയന്ത് ചൗധരി അഭിപ്രായപ്പെട്ടു.എരമംഗലത്ത് പ്രവർത്തിക്കുന്ന ഫ്രണ്ട്‌ലൈൻ ലോജിസ്റ്റിക് അക്കാദമിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായി   രന്നു അദ്ദേഹം. അക്കാദമി സിഇഒ ബി.പി. നാസർ അധ്യക്ഷതവഹിച്ചു.ഫ്രണ്ട്‌ലൈൻ ഗ്രൂപ്പ് പ്രതിനിധികളായ ഫെബിന നാസർ, റിയാസ് ഉസ്‌മാൻ, സാത്മിയ പ്രോജക്ട് മാനേജർ ഹരീന്ദ്രനാദ്, പിആർഒ റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി എ. അബ്ദുൽലത്തീഫ്, പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു, പി.ടി. അജയ് മോഹൻ, ഒ.സി. സലാഹുദ്ദീൻ, ഷമീർ ഇടിയാട്ടേൽ, ഷാജി കാളിയത്തേൽ, അഡ്വ. എ.എം. രോഹിത് തുടങ്ങിയവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *