പൊന്നാനി : പൊതുവിദ്യാഭ്യാസമേഖലയിലെ തകർച്ചയ്ക്കെതിരേയും അധ്യാപകദ്രോഹ നടപടികൾക്കെതിരേയും കെഎസ്ടിയു പൊന്നാനി ഉപജില്ലാകമ്മിറ്റി പ്രതിഷേധ ധർണയും സമരസംഗമവും നടത്തി.നഗരസഭാ പ്രതിപക്ഷനേതാവ് ഫർഹാൻ ബിയ്യം ഉദ്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടറി ഇ.പി.എ. ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി.വി.കെ. മുഹമ്മദ് ശബീർ, അസ്‌ലം പൊന്നാനി, പി. സഫ്‌വാൻ, ഫസ്‌ലുറഹ്‌മാൻ, കെ.വി. റംലു, കെ.വി. ഷഹൽ, റാസി, ഫാദിഹ്, ആയിശ തുടങ്ങിയവർ പ്രസംഗിച്ചു.