Breaking
Mon. Aug 17th, 2026

കവി വട്ടംകുളം ശങ്കുണ്ണി അനുസ്മരണം

എടപ്പാൾ : കവിയും പ്രഭാഷകനും അധ്യാപകനുമെന്നതിലുപരി ആത്മാർഥതയുള്ള ഒരു സംഘാടകൻ കൂടിയായിരുന്നു വട്ടംകുളം ശങ്കുണ്ണിയെന്ന് തപസ്യ കലാസാഹിത്യവേദി നടത്തിയ അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. നല്ലൊരു പ്രതിഭയായിരുന്നിട്ടുപോലും അർഹതപ്പെട്ട ഒരു അംഗീകാരവും അദ്ദേഹത്തിന് ലഭിച്ചില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. മണി എടപ്പാൾ അധ്യക്ഷനായി. വിജയൻ കുമ്മറമ്പിൽ, തപസ്യ സംസ്ഥാന ജോയിന്റ് ജനറൽ സെക്രട്ടറി അനൂപ് കുന്നത്ത്, സി.വി. ഗോവിന്ദൻ, ഡോ. കെ.വി. പുഷ്പാകരൻ, ഇ.എം. ആദിത്യൻ, തപസ്യ ജില്ലാ അധ്യക്ഷ പി. രമാദേവി, ടി.വി. സദാനന്ദൻ, കൃഷ്ണാനന്ദ്, വേളൂർ മണികണ്ഠൻ, കഥാകൃത്ത് വി.ടി. നന്ദൻ എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *