കുറ്റിപ്പുറം : വിവാഹ നിശ്ചയ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കാറുകളിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് 30 യാത്രക്കാർക്കു പരിക്കേറ്റു. ദേശീയപാതയിൽ കുറ്റിപ്പുറം അത്താണിബസാറിൽ ഉച്ചയ്ക്ക് 12.10-നായിരുന്നു അപകടം. വിവാഹ നിശ്ചയ സംഘം യാത്ര ചെയ്തിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.കോട്ടയ്ക്കൽ പറപ്പൂർ വീണാലുക്കലിൽനിന്നും പൊന്നാനി ചമ്രവട്ടത്തെ നിശ്ചയം നടക്കുന്ന വീട്ടിലേക്ക് പോവുകയായിരുന്നു സംഘം. യാത്രയ്ക്കിടെ നിയന്ത്രണംവിട്ട് മുന്നിലുണ്ടായിരുന്ന രണ്ട് കാറുകളിൽ ഇടിച്ചാണ് ബസ് മറിഞ്ഞത്. ദേശീയപാത നിർമാണം പൂർത്തീകരിക്കാത്ത ഭാഗത്തുവെച്ച് കാറുകൾ പെട്ടെന്ന് വേഗത കുറച്ചപ്പോൾ പിന്നിൽ വേഗ ത്തിൽ വരുകയായിരുന്ന ബസ് ഇരു കാറുകളിലും ഇടിച്ച ശേഷം ഒരുവശത്തേക്ക് മറിയുക യായിരുന്നു.
ഓടിയെത്തിയ നാട്ടുകാരാണ് ചെരിഞ്ഞു കിടന്നിരുന്ന ടൂറിസ്റ്റ് ബസ്സിനുള്ളിൽ നിന്നും യാത്ര ക്കാരെ ഏറെ പണിപ്പെട്ട് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റവരെ കുറച്ചുപേരെ സമീപത്തെ താലൂക്ക് ആശുപത്രിയിലും കുറച്ചുപേരെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിരൂർ ഡിവൈഎസ്‍പി പ്രേമാനന്ദ കൃഷ്ണയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം പോലീസും ഹൈവേ പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി തുടർപ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകി.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എംഎൽഎ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ താലൂക്ക് ആശുപത്രിയിലെത്തി ചികിത്സാ സംവിധാനങ്ങൾ ക്രോഡീകരിച്ചു.
പരിക്കേറ്റ പറപ്പൂർ വീണാലുക്കൽ പുന്നക്കൽ ദിയാൻ (ഏഴ്), റഷീദ(40), റഫീദ (30) എന്നിവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറപ്പൂർ വീണാലുക്കൽ പുന്നക്കൽ ഹുസ്ന (17),ഫാത്തിമ (60), ഹൈറുന്നീസ (37), റാഷിദ ജഹാൻ (27), പോക്കർ (67), ഷാജിത (39), ഹുസൈൻ (56), ഫാത്തിമ (63),റസിയ (27), ഷഹർബാൻ (35),ഹസീന (17), ഫൈഹ (13) എന്നിവരെ കോട്ടയ്കൽ മിംസ് ആശുപത്രിയിലും പറപ്പൂർ വീണാലുക്കൽ പുന്നക്കൽ സന ഫാത്തിമ (എട്ട്), സുഹറ(42), നസീമ (35), റിയാസ് (43), ഹംസ (54), ഷഹാൻ (ഒൻപത്), അഫ്സൽ (മൂന്ന്), നൗഷിദ (27), ബസ് ഡ്രൈവർ താനൂർ സ്വദേശി നഗരൂർ വിവേക് (25) എന്നിവരെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നജിയ(12), അസ്ന ഷറിൻ(18), റംല(49), റിഷ്ന(14), െഎഷാബി(40), ഫൗസിയ(28) എന്നിവരെ കുറ്റിപ്പുറം ഹിൽഫോർട്ട് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്ക്:ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തെത്തുടർന്ന് ദേശീയപാതയിൽ വലിയ ഗതാഗതക്കുരുക്കുണ്ടായി.ദേശീയപാത നിർമാണ കരാർ കമ്പനിയുടെ ക്രെയിൻ ഉപയോഗിച്ച് ബസ് റോഡിന്റെ വശത്തേക്ക് മാറ്റിയതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. എന്നാൽ, അപ്പോഴേക്കും ദേശീയപാതയുടെ ഇരുഭാഗ ത്തും വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീണ്ടിരുന്നു. ഗതാഗതക്കുരുക്ക് രാത്രി ഏറെ വൈകിയും തുടർന്നു.

