പൊന്നാനി : വലിയ ജുമുഅത്ത് പള്ളിയിൽ എസ്‌വൈഎസ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന പൊന്നാനി മൗലിദിന്റെ പ്രചാരണാർഥം പൊന്നാനി മുക്കാടിയിൽ പഴമക്കാരുടെ മൗലിദ് സംഘടിപ്പിച്ചു.തിരുവസന്തം 1500’ എന്ന ശീർഷകത്തിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മീലാദ് കാംപെയിന്റെ ഭാഗമായിട്ടാണ് പൊന്നാനി മൗലിദ് നടത്തുന്നത്. പഴമക്കാരുടെ മൗലിദ് കെ.എം. മുഹമ്മദ് കാസിം കോയ ഉദ്ഘാടനം ചെയ്തു. പി.വി. അബൂബക്കർ മുസ്‌ലിയാർ, ശാഹുൽ ഹമീദ് മുസ്‌ലിയാർ, ഇസ്മായിൽ അൻവരി തുടങ്ങിയവർ മൗലിദ് പാരായണത്തിന് നേതൃത്വം നൽകി.സയ്യിദ് സീതികോയ തങ്ങൾ സമാപനപ്രാർഥന നിർവഹിച്ചു.സിദ്ദീഖ് അൻവരി, അലി സഅദി, വി.പി.എം. സുബൈർ ബാഖവി, ഉസ്മാൻ കാമിൽ സഖാഫി, കെ.വി. സെക്കീർ, ഹുസൈൻ അയിരൂർ, അനസ് അംജദി, അലി അഷ്‌കർ, ഹംസത്ത് അഴീക്കൽ തുടങ്ങിയവർ പങ്കെടുത്തു.