തിരൂർ : കൃഷിയുടെ ബാലപാഠം പഠിക്കാൻ കർഷകദിനത്തിൽ കുട്ടിക്കർഷകർ പാടത്തിറങ്ങി. വെട്ടം എഎച്ച്എംഎൽപി സ്കൂൾ വിദ്യാർഥികളാണ് കർഷക വേഷത്തിലെത്തി നടീൽ പ്രവർത്തന ങ്ങൾക്ക് ആരംഭം കുറിച്ചത്. അധ്യാപകരായ യു. മുഹമ്മദ്, വി.ടി. റജില, കെ.ടി. ഫായിസ, കെ.ടി.ഒ. ഫാസില, സി.കെ. ഹസ്ന, കെ. ലീന, മലപ്പുറം ഡയറ്റ് അധ്യാപക വിദ്യാർഥികളായ സി. അനാമിക, പി.കെ. അഞ്ജന, എം. ആര്യ എന്നിവർ നേതൃത്വംനൽകി.