ചങ്ങരംകുളം:കാളാച്ചാൽ കൊടക്കാട്ട്ക്കുന്നിലെ പ്രവാസി സഹോദരങ്ങളും നാട്ടുകാരും ചേർന്ന് ബദറുൽ ഹുദാ മദ്രസയുടെ കെട്ടിടത്തിൽ നിര്‍മിച്ച സ്മാര്‍ട്ട് റൂം സെക്രട്ടറി കെ വി ഷൗക്കത്തലി ഉൽഘാടനം ചെയ്തു.ആധുനിക കാലഘട്ടത്തിൽ ദീനി പഠനം വിദ്യാർത്ഥികൾക്ക് സ്വയത്ത മാക്കാനും ആസ്വാദകരമാവാനുംമദ്രസകളിൽ സ്മാർട്ട് ക്ലാസ്സ് റൂം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാവേണ്ടത് അനിവാര്യമാണന്നും ലോകത്തെ സാധ്യതകളെല്ലാം ഉപയോഗി ക്കാൻ സഹായിക്കുന്ന വിധത്തിലുള്ള അറിവുകൾ കുട്ടികൾക്ക് ലഭിക്കാനുമാണ് ഇത്തരം സ്മാർട്ട് ക്ലാസ് റൂമുകൾ ഒരുക്കുന്നതെന്ന് അദ്ധേഹം പറഞ്ഞു.ഫാസൽ റഹ്മാൻ സഅദി സ്വാഗതം പറഞ്ഞു. ബദറുൽ ഹുദാ മദ്രസ പ്രഡിഡന്റ് പിവി ഹമീദ് അധ്യക്ഷത വഹിച്ചു.അലവികുട്ടി മുസ്‌ലിയാർ പ്രാർത്ഥന നടത്തി.ആദിൽ മുബാറക്ക് വാഫി പ്രസംഗിച്ചു.മുഹമ്മദ് ശാമിൽ നന്ദിയും പറഞ്ഞു.