എടപ്പാൾ: “അധ്യാപനം ഇന്നലെ ഇന്ന് നാളെ” മുഖ്യധാര വിഷയമാക്കി സംസ്കൃതി സ്കൂൾ കക്കിടിപ്പുറം ആഗസ്റ്റ് 23ന് സെമിനാർ സംഘടിപ്പിക്കുന്നു. സ്കൂൾ സമീപത്തുള്ള സ്ഥാപനങ്ങളിൽ നിന്ന് അധ്യാപകരും അധ്യാപക വിദ്യാർത്ഥികളും ഉൾപ്പെടെ 24 പ്രബന്ധ അവതരണങ്ങളാണ് ശനിയാഴ്ച നടക്കാൻ പോകുന്നത്. ആൾ ഇന്ത്യ അസോസിയേഷൻ ഓഫ് എജ്യുക്കേഷണൽ റിസേർച്ചിൻ്റെ സംഘാടനത്തിൽ നടക്കുന്ന പരിപാടിയിൽ ഡോ. വി.സി ബിനോജ് മുഖ്യപ്രഭാഷണം നടത്തും. മത്സരാർത്ഥികൾക്ക് സർട്ടിഫിക്കറ്റും വിജയികൾക്ക് ബെസ്റ്റ് പേപ്പർ അവാർഡും നൽകുന്നതാണ്. ഇന്നലെ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പാൾ അജീഷ് ജോസഫ് , കോർഡിനേറ്റർ എൽവിൻ സി. ഇസഡ് , അധ്യാപികയായ അലീന സിനേഷ് എന്നിവർ വിശദാംശങ്ങൾ പങ്കുവെച്ചു.