ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായ തെരുവു നായകൾക്കുള്ള പ്രതിരോധ കുത്തിവെയ്പ്പ് ആഗസ്റ്റ് 18,19 തീയതികളിൽ നടത്തി.നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെകല്ലുർമ്മ,നന്നംമുക്ക്,മുതുകാട്,സ്രായിക്കടവ്,പള്ളിക്കര,കാഞ്ഞൂർ,തരിയത്ത്,ചങ്ങരംകുളം,മാട്ടം,നസ്രാണിക്കുന്ന്,പിടാവന്നൂർ,ബേബിപടി,മൂക്കുതല ,ചേലക്കടവ്,നരണിപ്പുഴ തുടങ്ങി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചു.ജിതേഷ് നിലമ്പൂരിൻ്റെ നേത്യത്വത്തിലുള്ള അഞ്ചംഗ,മലപ്പുറം അനിമൽ റെസ്ക്യൂ ഫോഴ്സിൻ്റെ ഡോഗ് ക്യാച്ചേഴ്സ് ,പള്ളിക്കര മൃഗാശുപത്രി അറ്റൻഡർ പ്രസാദിൻ്റെയും സഹായത്തോട് കൂടി അസിസ്റ്റൻറ് ഫീൽഡ് ഓഫീസർ അജിത് കുമാർ,ലൈവ് സ്റ്റോക് ഇൻസ്പെക്ടർ രാജേശ്വരി എന്നിവർ തെരുനായകൾക്ക് പേവിഷ പ്രതിരോധ കുത്തിവെയ്പ്പിന് നേതൃത്വം നൽകി.