തവനൂർ : ഖാദി ഓണം മേള ഖാദി ഗ്രാമോദ്യോഗ് ഭവനിൽ വെച്ച് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ് ഉദ്ഘാടനം നിർവ്വഹിച്ചു. കെ.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ടി. ജാനകി ആദ്യവില്പന ഏറ്റുവാങ്ങി. വി.ആർ.മോഹനൻ, പി. ജ്യോതി, ടി.ശശീധരൻ, എം.കെ.ശ്യാമപ്രസാദ്, പി.കെ.പ്രവീഷ് എന്നിവർ പ്രസംഗിച്ചു. ഓണ മേളയിൽ ഖാദിക്ക് 30 % റിബേറ്റും, 50 ലക്ഷം രൂപയുടെ സമ്മാന പദ്ധതികളും ഏർപ്പെടുത്തിയിട്ടുണ്ട്. മേള സെപ്റ്റംബർ 4 ന് സമാപിക്കും. സർക്കാർ, അർദ്ധ സർക്കാർ, ബാങ്ക് ,പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ക്രഡിറ്റ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.കുപ്പടം ദോത്തികൾ, കോട്ടൻസാരികൾ, ഷർട്ട് പീസുകൾ, ബെഡ് ഷീട്ടുകൾ തുടങ്ങി വൈവിധ്യമാർന്ന തുണിത്തരങ്ങൾ മേളയിൽ ഒരുക്കിയിട്ടുണ്ട്.